ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് എൻട്രി പെർമിറ്റ് നൽകുന്നത് ജിഡിആർഎഫ്എ സജീവമാക്കി

您所在的位置:网站首页 gcc -c helloc ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് എൻട്രി പെർമിറ്റ് നൽകുന്നത് ജിഡിആർഎഫ്എ സജീവമാക്കി

ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് എൻട്രി പെർമിറ്റ് നൽകുന്നത് ജിഡിആർഎഫ്എ സജീവമാക്കി

2023-05-11 08:15| 来源: 网络整理| 查看: 265

ദുബായ്∙ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് എൻട്രി പെർമിറ്റ് നൽകുന്നത് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) കൂടുതൽ സജീവമാക്കി. ഇവിടങ്ങളിലുള്ളവരുടെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും യുഎഇയിലേയ്ക്കുള്ള സുഗമമായ പ്രവേശന പ്രക്രിയ ഉറപ്പാക്കുന്നതിനുമാണ് എൻട്രി പെർമിന്റ് സേവനം സജീവമാക്കിയത്.

ജി‌ഡി‌ആർ‌എഫ്‌എ ദുബായ് വെബ്‌സൈറ്റ് വഴി (https://www.gdrfad.gov.ae/en/services/ee043e4a-5c61-11ea-0320-0050569629e8) ആക്‌സസ് ചെയ്യാവുന്ന ഈ  സേവനം യു‌എഇയിലേയ്ക്കുള്ള യാത്രയ്‌ക്ക് മുമ്പ് ജിസിസി നിവാസികൾക്കു മുൻ‌കൂർ ഓൺലൈൻ എൻ‌ട്രി പെർമിറ്റ് നേടുന്നതിന് അനുവദിക്കുന്നു. എൻട്രി പോയിന്റുകളിലെ കാലതാമസം ഒഴിവാക്കാനും രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ സുഗമമാക്കാനും ഇത് സഹായിക്കും.

പുതിയ സേവനം യാത്രക്കാർക്കും അധികാരികൾക്കും ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുമെന്നു ജിഡിആർഎഫ്എ വ്യക്തമാക്കി. എൻട്രി പോയിന്റുകളിൽ യാത്രക്കാരുടെ കാത്തിരിപ്പു സമയം കുറയ്ക്കാനും തിരക്ക് കുറയ്ക്കാനും ഇമിഗ്രേഷൻ പ്രക്രിയ കാര്യക്ഷമമാക്കാനും ഇത് സഹായിക്കും. കൂടാതെ വ്യക്തികൾ രാജ്യത്ത് എത്തുന്നതിന് മുമ്പ് അവരുടെ യാത്രാ വിവരങ്ങൾ പരിശോധിച്ച് സുരക്ഷാ നടപടികൾ വർധിപ്പിക്കാൻ അധികാരികളെ അനുവദിക്കും.

ജോലി, വിനോദസഞ്ചാരം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി രാജ്യത്തേയ്ക്കു പതിവായി യാത്ര ചെയ്യുന്ന ജിസിസി നിവാസികൾക്ക് ഈ എൻട്രി പെർമിറ്റ് ഏറെ ഗുണകരമാണ്. യാത്രയ്‌ക്കു മുൻപായി പ്രവേശനാനുമതി ലഭിക്കുന്നതിന് ഈ പുതിയ സേവനം പ്രയോജനപ്പെടുത്താൻ എല്ലാ ജിസിസി നിവാസികളോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് തടസ്സരഹിതമായ പ്രവേശന പ്രക്രിയ ഉറപ്പാക്കാനും യാത്രാനുഭവം മെച്ചപ്പെടുത്താനും സഹായിക്കും.



【本文地址】


今日新闻


推荐新闻


CopyRight 2018-2019 办公设备维修网 版权所有 豫ICP备15022753号-3